സിംല:ഹിമാചല്‍ പ്രദേശിൽ മഴക്കെടുതി തുടരുന്നു. സിംലയിലെ കൃഷ്ണ നഗര്‍ പ്രദേശത്ത് മണ്ണിടിച്ചില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ചു മുതല്‍ ഏഴു വീടുകള്‍ വരെ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീടുകളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് സിംല ഡെപ്യൂട്ടി കമ്മീഷണര്‍ ആദിത്യ നേഗി മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ ദുരന്ത പ്രതികരണ സേന അടക്കം വിവിധ ഏജന്‍സികള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി സിംല എസ്പി സഞ്ജീവ് ഗാന്ധി പറഞ്ഞു. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച കനത്തമഴയില്‍ ഹിമാചലില്‍ 52 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. മഴയില്‍ തകര്‍ന്ന റോഡുകളും കെട്ടിടങ്ങളും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം