ന്യൂഡൽഹി: സുലഭ് ഫൗണ്ടേഷൻ സ്ഥാപകനും ശുചിത്വ സന്ദേശ പ്രചാരകനുമായ ബിന്ധേശ്വർ പഥക്(80) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹി എംയിസിൽ വച്ചായിരുന്നു അന്ത്യം. രാജ്യത്താകമാനം ലക്ഷക്കണക്കിന് ഗാർഹിക ശുചിമുറികൾ നിർമിച്ച് നൽകി ശുചിത്വ സന്ദേശം പ്രചരിപ്പിച്ച വ്യക്തിയാണ് പഥക്. സ്വഛ് റെയിൽ മിഷന്റെ ബ്രാൻഡ് അംബാസഡറായി 2016-ൽ പഥക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സാമൂഹിക പരിഷ്കരണ, വിദ്യാഭ്യാസ മേഖലകളിലും പഥക് ശ്രദ്ധ പതിപ്പിച്ചിരുന്നു. പഥകിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ അനുശോചനം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം