മധ്യപ്രദേശ്: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രണ്ട് വ്യത്യസ്ത പരിപാടികളില്‍ മധ്യപ്രദേശ് ആരോഗ്യമന്ത്രിയും നിയമസഭാ സ്പീക്കറും വേദിയില്‍ കുഴഞ്ഞുവീണു. ആരോഗ്യമന്ത്രി ഡോ.പ്രഭുറാം ചൗധരി മാര്‍ച്ച് പാസ്റ്റിനിടെ സല്യൂട്ട് സ്വീകരിക്കാന്‍ റെയ്സണിലെ ഒരു വേദിയിലിരിക്കെ കുഴഞ്ഞുവീണു.
സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ റെയ്സണിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൗധരിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹം ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് അറിയിച്ചു.മൗഗഞ്ചില്‍ മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം പതാക ഉയര്‍ത്തിയെങ്കിലും പൊതുജനങ്ങളെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം പെട്ടെന്ന് വഷളായി. ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിളിച്ചുവരുത്തി, ചികിത്സയിലാണെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം