കൊല്ലം: പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. കടശേരി സ്വദേശി രേവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഗണേശിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെ പത്തനാപുരം കെഎസ്ഇബി ഓഫീസിന് മുന്നില്‍ വച്ചാണ് സംഭവം. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്ത് അറുത്ത ശേഷം ദേഹമാസകലം മുറിവേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തില്‍ യുവതിയുടെ കൈവിരലുകള്‍ അറ്റുപോയിട്ടുണ്ട്. രേവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടിയ ശേഷം പോലീസിന് കൈമാറുകയായിരുന്നു.ഒന്‍പത് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.ഇതിനിടെ രേവതിയെ കാണാനില്ലെന്ന് കാട്ടി ഗണേശ് പരാതി നല്‍കിയതോടെ ഇന്ന് ഇരുവരെയും പത്തനാപുരം സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു.എന്നാല്‍ വിവാഹബന്ധം തുടരാന്‍ താത്പര്യം ഇല്ലെന്ന് ഇരുവരും അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് മടങ്ങിയതിന് പിന്നാലെയായിരുന്നു ആക്രമണമെന്നാണ് വിവരം.
Also read : തിരുവനന്തപുരത്ത് യുവാവ് ബ്ലേഡു കൊണ്ട് കഴുത്തറുത്ത് ജീവനൊടുക്കി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















