കോട്ടയം: ലിജിന്‍ ലാല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ സുപരിചിതനെന്ന് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. വളരെ മിടുക്കനായ ചെറുപ്പക്കാരനാണ് ലിജിന്‍. അദ്ദേഹം മികച്ച വിജയം കാഴ്ചവയ്ക്കും. മണ്ഡലത്തിലെ വികസന മുരടിപ്പും സര്‍ക്കാരിനെതിരായ അഴിമതികളും ചര്‍ച്ചയാക്കും. കേന്ദ്രത്തിന്റെ വികസനം വരാന്‍ പുതുപ്പളിയില്‍ ബിജെപി ജയിക്കണം.
പുതുപ്പള്ളി ഏറ്റവും മോശമായ മണ്ഡലം, നിക്ഷേപങ്ങള്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ നാടിന് ഗുണം ചെയ്യുന്നില്ല. ചാണ്ടി ഉമ്മനും ജെയ്ക്കും ഇതുവരെ മണ്ഡലത്തിനായി ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് രണ്ട് സ്ഥാനാര്‍ത്ഥികളെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം