കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ വീണ വിജയന്റെ പങ്കിനെ കുറിച്ച് ഒന്നും പറയാതെ ഒഴിഞ്ഞുമാറി മന്ത്രി മുഹമ്മദ് റിയാസ്. വിഷയം ജനമധ്യത്തിലേയ്ക്ക് കൊണ്ടുവന്ന മാധ്യമങ്ങളെ പഴിച്ചും വ്യക്തമായ പ്രതികരണം നല്‍കാതെയും മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറുകയാണ്.
സിഎംആര്‍എല്‍ കമ്പനി വീണ വിജയന് മാസപ്പടി നല്‍കിയെന്നും ഈ വിവരം മന്ത്രി തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ മറച്ചുവച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തിമാക്കിയിയിട്ടുണ്ട്. എത്ര തവണ ചോദ്യം ആവര്‍ത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു.
read more സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാലുപേര്‍ക്ക് കീര്‍ത്തിചക്ര, 11 പേര്‍ക്ക് ശൗര്യചക്ര
‘മാസപ്പടി വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഉടമകളുടെ താല്പര്യം. സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍. ഉടമകളുടെ താല്പര്യം സംരക്ഷിക്കാന്‍ ഇറങ്ങുകയാണ്’, മന്ത്രി ചൂണ്ടിക്കാട്ടി. മാസപ്പടി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇന്ന് മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം