സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാലുപേര്‍ക്ക് കീര്‍ത്തിചക്ര, 11 പേര്‍ക്ക് ശൗര്യചക്ര

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ധീരതയ്ക്കും ത്യാഗപൂര്‍ണമായ സേവനത്തിനുമുള്ള സൈനിക ബഹുമതികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു.

ഛത്തീസ്ഗഡിലെ ബിജാപുരിൽ 2021 ഏപ്രിലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച 4 സിആർപിഎഫ് ജവാൻമാർക്ക് കീർത്തിചക്ര പുരസ്കാരം. ഇൻസ്പെക്ടർ ദിലീപ് കുമാർ ദാസ്, ഹെഡ് കോൺസ്റ്റബിൾ രാജ്കുമാർ യാദവ്, കോൺസ്റ്റബിൾമാരായ ബബ്‌ലു രാഭ, ശംഭു റോയ് എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി പുരസ്കാരം പ്രഖ്യാപിച്ചത്.
 

കരസേനാംഗങ്ങളായ 9 പേരടക്കം 11 പേർക്കു ശൗര്യചക്ര പ്രഖ്യാപിച്ചു. ഇതിൽ 4 പേർക്കുള്ളത് മരണാനന്തര പുരസ്കാരമാണ്. പാരഷൂട്ട് റെജിമെന്റിലെ മേജർ എ.രഞ്ജിത് കുമാറിനു ധീരതയ്ക്കുള്ള സേനാ മെഡലും സ്ക്വാഡ്രൻ ലീഡർ ജി.എൽ. വിനീതിനു ധീരതയ്ക്കുള്ള വായുസേനാ മെഡലും ലഭിച്ചു. കശ്മീരിൽ ഭീകരർക്കെതിരായ പോരാട്ട മികവിന് ലഫ്.കേണൽ ജിമ്മി തോമസ് പ്രത്യേക പരാമർശത്തിന് അർഹനായി. 

മലയാളികളായ 4 ഫയര്‍ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും മെഡലുകള്‍ക്ക് അര്‍ഹരായി. വിശിഷ്ട സേവനത്തിന് കെ ടി ചന്ദ്രൻ, സ്തുത്യര്‍ഹ സേവനത്തിന് എസ് പി ഗോപകുമാര്‍, റഷീദ് പി മുഹമ്മദ്, നിഷാല്‍ ജലീല്‍ എന്നിര്‍ക്കാണ് മെഡല്‍.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം