തൃശൂർ: എൽതുരുത്ത് ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വലപ്പാട് സ്വദേശി പിജെ ആദിത്യൻ (20) ആണ് മരിച്ചത്. എൽതുരുത്ത് അഷ്ടമംഗലം ശിവക്ഷേത്രകുളത്തിൽ ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്.
Also read : വാളയാറിലെ സഹോദരിമാരുടെ മരണം: പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ആദിത്യൻ. കാണാതായതിനെ തുടർന്ന് തൃശൂർ അഗ്നിരക്ഷാ സേനാ വിഭാഗത്തെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. എൽത്തുരുത്ത് കോളേജിലെ വിദ്യാർത്ഥിയാണ് ആദിത്യൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം