ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ കന്നഡ നടനും പ്രജാകീയ പാര്‍ട്ടി നേതാവുമായ ഉപേന്ദ്ര റാവുവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ദളിത് സംഘടനകൾ രംഗത്ത്. പ്രജാകീയ പാര്‍ട്ടിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ചെയ്ത ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞ ചില കാര്യങ്ങൾ ദളിത് വിഭാഗത്തെ അപമാനിക്കുന്ന താരത്തിലുള്ളവയാണെന്നു ചൂണ്ടിക്കാട്ടി താരത്തിനെതിരെ നൽകിയ പരാതിൽ പോലീസ് കേസെടുത്തു.
ബെംഗളൂരുവിലെ സി കെ അച്ചുകട്ടു പോലീസ് സ്റ്റേഷനിലും ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനുകളിലാണ് ഉപേന്ദ്രക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈവില്‍ നടത്തിയ പരാമര്‍ശം ദളിത് അധിക്ഷേപമായി ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തു വന്നതോടെ വീഡിയോ നീക്കം ചെയ്തു നടൻ മാപ്പു പറഞ്ഞു. എന്നാൽ മാപ്പു പറച്ചില്‍ കൊണ്ട് തീരുന്നതല്ല പ്രശ്നമെന്ന് നിലപാടിലാണ് ദളിത് സംഘടനകള്‍.
Also read: കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
സദാശിവ നഗറിലേയും കത്രികുപ്പയിലെയും താരത്തിന്റെ വീടുകളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും നടനെ കണ്ടെത്തിയില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് ഉപേന്ദ്ര.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം