കണ്ണൂർ: കണ്ണൂരിൽ വയോധികന്റെ പേഴ്സ് തട്ടിയെടുത്തു പണം കവർന്ന മുൻ സിആർപിഎഫ് ഉദ്യോഗസ്ഥൻ പിടിയിൽ. മയ്യിൽ വേളം സ്വദേശി കൃഷ്ണനാണ് അറസ്റ്റിലായത്. ഇയാൾ വയോധികന്റെ എടിഎം കാർഡ് ഉപയോഗിച്ച് 45000 രൂപ പിൻവലിച്ചു. കണ്ണൂർ ടൗൺ സി ഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം.
also read.. ബോക്സിംഗ് പരിശീലകൻ ഓടയിൽ മരിച്ച നിലയിൽ; തൊട്ടടുത്ത് ഹെൽമെറ്റും ബൈക്കും, കാരണം അജ്ഞാതം
ബാങ്കിൽ വന്ന വയോധികന്റെ എടിഎം കാർഡാണ് മുൻ സിആർപിഎഫ് ഉദ്യോഗസ്ഥൻ കൂടിയായ പ്രതി കൈക്കലാക്കിയത്. പിന്നീട് പിൻ നമ്പർ മനസ്സിലാക്കിയ ശേഷം കണ്ണൂരിലെ വിവിധ എടിഎമ്മുകളിൽ നിന്നായി 45000 രൂപ തട്ടിയെടുക്കുകയായിരുന്നു. വയോധികനെ കബളിപ്പിച്ച് എടിഎം കവർന്ന ശേഷമായിരുന്നു പ്രതി കൃത്യം നടത്തിയത്.
ഇയാളെ ഇന്ന് പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പൊലീസ് പിടികൂടുന്നത്. ഇയാൾ പോക്സോ കേസിലടക്കം പ്രതിയാണ് എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം