കൊച്ചി: രാജ്യത്തെ മുൻനിര മില്ലറ്റ് അധിഷ്ഠിത പാക്കേജ്ഡ് ഫുഡ് ബ്രാൻഡുകളിലൊന്നായ ടാറ്റ സോൾഫുൾ, 20 ശതമാനം മില്ലറ്റ് കൂടി അടങ്ങിയ ടാറ്റ സോൾഫുൾ ഓട്സ്+ വിത് മില്ലറ്റ്സ് വിപണിയിലവതരിപ്പിച്ചു. കേരളത്തിലെ ഉപഭോക്താക്കൾ എല്ലായ്പ്പോഴും പോഷകാഹാരം തിരഞ്ഞെടുക്കുന്നവരായതിനാല് മില്ലറ്റുകളെക്കുറിച്ചും അതിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ്. ടാറ്റ കൺസ്യൂമർ സോൾഫുൾ പ്രൈവറ്റ് ലിമിറ്റഡ് മില്ലറ്റ് ചേർത്ത് മൂല്യവർദ്ധിതമാക്കിയ ഓട്സാണ് കേരളത്തിലെ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഓട്സിലെ മില്ലറ്റുകൾ ഉത്പന്നത്തെ ക്രഞ്ചി ആക്കുകയും കഴിക്കുന്നവർക്ക് മെച്ചപ്പെട്ട ഉപഭോഗ അനുഭവം നൽകുകയും ചെയ്യുന്നു.
മില്ലറ്റ് പരമ്പരാഗത ഇന്ത്യൻ ധാന്യങ്ങളാണ്. 20 ശതമാനം മില്ലറ്റുകളാൽ സമ്പുഷ്ടമായ ടാറ്റ സോൾഫുൾ ഓട്സ്+ വിത് മില്ലറ്റ്സ് ആരോഗ്യ ബോധമുള്ള സംസ്കാരത്തിന്റെ സത്തയെ പ്രതിഫലിപ്പിക്കുന്നു. മില്ലറ്റിന്റെ ഗുണങ്ങള്‍ സംയോജിപ്പിച്ച്, ടാറ്റ സോൾഫുൾ ബ്രാൻഡ് ഓട്സ് വിഭാഗത്തിൽ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദിവസത്തിന് ആരോഗ്യകരവും രുചികരവുമായ തുടക്കം ടാറ്റ സോൾഫുൾ ഓട്സ്+ വിത് മില്ലറ്റ്സ് വാഗ്ദാനം ചെയ്യുന്നു.
“രാജ്യത്തിന്റെ മില്ലറ്റ്” എന്ന പുതിയ കാമ്പെയിനിലൂടെ, കേരളത്തിലെ എല്ലാ വീട്ടിലും മില്ലറ്റിന്റെ നന്മ എത്തിച്ചുകൊണ്ട്, മില്ലറ്റിന്റെ സ്വീകാര്യതയെ ബ്രാൻഡ് പ്രോത്സാഹിപ്പിക്കുന്നു.
ടാറ്റ സോൾഫുൾ ഓട്സ്+ വിത് മില്ലറ്റ്സ് പ്രഭാതഭക്ഷണത്തിലേക്ക് ഫോക്സ്ടെയിൽ മില്ലറ്റ് (തിന), സോർഗം (ചോളം), ഓട്സ് എന്നിവയുടെ പോഷക ശക്തിക്കൊപ്പം പോഷകങ്ങളും നാരുകളും പ്രോട്ടീനും നൽകുന്നു. ടാറ്റ സോൾഫുൾ ഓട്സ്+ വിത് മില്ലറ്റ്സ് വിശ്വാസവും ഗുണനിലവാരവും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം മികച്ച രുചിയും സൗകര്യവും ഉറപ്പുനൽകുന്നു. ആരോഗ്യം ശ്രദ്ധിക്കുന്ന വ്യക്തികൾക്ക് അനുയോജ്യമാണ് 20 ശതമാനം മില്ലറ്റ് കൊണ്ട് സമ്പുഷ്ടമായ ഈ ഹൃദ്യമായ ഓട്സ്. ഇതില്‍ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുമ്പോൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വെറും 4 മിനിറ്റിനുള്ളിൽ തയ്യാറാക്കാനും കഴിയും.
ഹാർട്ടി ഓട്സ് വിത്ത് ദി പവർ ഓഫ് മില്ലറ്റ്സ് എന്ന ഞങ്ങളുടെ ടാഗ്ലൈൻ, ഞങ്ങളുടെ ഉത്പന്നത്തിന്റെ സത്തയെ ശരിക്കും ഉൾക്കൊള്ളുന്നുവെന്ന് ടാറ്റ സോൾഫുൾ എംഡിയും സിഇഒയും ആയ പ്രശാന്ത് പരമേശ്വരൻ പറഞ്ഞു. ടാറ്റ സോൾഫുളിൽ, മില്ലറ്റിന്റെ ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത അചഞ്ചലമാണ്. ഓട്സ്+ വിത് മില്ലറ്റ്സ് അതിന്റെ ഘടനയും ഓട്സിന്റെയും മില്ലറ്റിന്റേയും മിശ്രിതവും ആളുകൾ ഓട്സിനെ കാണുന്ന രീതിയിലും ഉപഭോഗത്തിലും വിപ്ലവം സൃഷ്ടിക്കാൻ സജ്ജമാണ്. ഓട്സ് അതിന്റെ പേരുകേട്ട തയ്യാറാക്കാനുള്ള സൗകര്യവും എളുപ്പവും നിലനിർത്തിക്കൊണ്ട് തന്നെ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണമാണ് വാഗ്ദാനം ചെയ്യുന്നതെന്നും പ്രശാന്ത് പരമേശ്വരൻ പറഞ്ഞു.
ടാറ്റ സോൾഫുൾ ഓട്സ്+ വിത് മില്ലറ്റ്സ് 900 ഗ്രാമിന് 199 രൂപയാണ് (എല്ലാ നികുതികളും ഉള്‍പ്പെടെയുള്ള എംആർപി) വില. കേരളത്തിലെ എല്ലാ പൊതു, ആധുനിക വ്യാപാര സ്ഥാപനങ്ങളിലും ലഭ്യമാണ്