പെരുവെമ്പ്: നെൽപാടങ്ങൾ വിണ്ടുതുടങ്ങി; കളപറിക്കാനും വളമിടാനും വെള്ളം തുറക്കണമെന്ന ആവശ്യവുമായി പെരുവെമ്പിലെ കർഷകർ ചിറ്റൂർപുഴ പദ്ധതി ജലസേചന വകുപ്പ് എൻജിനീയറെ ഇന്നു കാണും.
also read.. കലുങ്കു നിർമാണത്തിലെ അശാസ്ത്രീയത; കൃഷി മുടങ്ങുമെന്ന് ആശങ്ക
പെരുവെമ്പ് പഞ്ചായത്തിലെ 25 പാടശേഖര സമിതികളിലായി 2000 ഏക്കറിലധികം വരുന്ന നെൽക്കൃഷിയിൽ പകുതിയോളം നെൽപാടങ്ങൾ വെള്ളമില്ലാത്തതിനാൽ കളപറി, വളമിടൽ എന്നിവ നടത്താനാകാതെ പ്രതിസന്ധിയിലാണ്.
നെല്ലിന്റെ പണം ലഭിക്കാതെ വലയുന്ന കർഷകർ കടം വാങ്ങിയും മറ്റും കൃഷിയിറക്കി രണ്ടു മാസം പിന്നിടുമ്പോഴാണു നെൽപാടത്തു വെള്ളമില്ലാത്ത സ്ഥിതി. 50 ഏക്കറിടുത്തു സ്ഥലം മലമ്പുഴ പദ്ധതിയെ ആശ്രയിച്ചും അവശേഷിക്കുന്ന 2000 ഏക്കറോളം സ്ഥലത്തെ നെൽക്കൃഷി പൂർണമായും ചിറ്റൂർപുഴ പദ്ധതിയെ ആശ്രയിച്ചുമാണ്.
പമ്പ് ചെയ്തിരുന്ന കുളങ്ങളെല്ലാം വറ്റിയതും തിരിച്ചടിയാണ്. കുഴൽകിണറുകളിൽ വെള്ളം പമ്പ് ചെയ്യുന്നവർക്കു മാത്രമാണു കളപറി, വളമിടൽ എന്നിവ നടത്താൻ കഴിഞ്ഞിട്ടുള്ളത് എന്നു കർഷകർ പറയുന്നു. ചീരിയങ്കോട്, പാലത്തുള്ളി, മടിയപ്പാടം, പടിഞ്ഞാറേത്തറ, വേമ്പത്തറ, ചോരക്കോട് തുടങ്ങിയ വാലറ്റ പ്രദേശങ്ങളിലെ പല കൃഷിയിടങ്ങളും വിണ്ടുകീറിയ നിലയിലാണ്.
രണ്ടാംവിള കൃഷി ചെയ്ത കർഷകർക്കു സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനാൽ ഒന്നാംവിള കൃഷിയിറക്കാൻ വീണ്ടും കടമെടുക്കേണ്ടി വന്നു. മഴ അകന്നു നിൽക്കുകയും ചിറ്റൂർ പുഴ പദ്ധതിയിൽ നിന്നു നെൽപാടങ്ങളിലേക്കു വെള്ളം എത്തുകയും ചെയ്യാതിരുന്നാൽ ഒന്നാംവിള കൃഷിയും പ്രതിസന്ധിയിലാകും. ഇതു ബാങ്കുകളിൽ നിന്നു വായ്പ എടുത്ത കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം