മണ്ണാർക്കാട്: കേരളത്തിലേക്ക് ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി മണ്ണാർക്കാട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ ലഹരി കടത്തിലെ മുഖ്യ കണ്ണി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ.
also read.. പുരുഷനെ വശീകരിച്ച് കൊലപ്പെടുത്താൻ കൂട്ടുനിന്ന ഹൂസ്റ്റൺ സ്ത്രീക്ക് 30 വർഷത്തെ തടവ്ശിക്ഷ
മണ്ണാർക്കാട് അരയങ്ങോട് സ്വദേശി വട്ടത്തുപറമ്പിൽ സുഹൈൽ (27), നായാടിക്കുന്ന് ചേലക്കാട്ടുതൊടി മുഹമ്മദ് അനസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
21.5 ഗ്രാം മെത്താഫിറ്റമിനും പിടിച്ചെടുത്തു. ഇന്നലെ രാവിലെ നെല്ലിപ്പുഴ ഭാഗത്ത് പരിശോധന നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട സുഹൈലിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് 21.5ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തത്.
കൂടുതൽ ചോദ്യം ചെയ്തപ്പോൾ മുഹമ്മദ് അനസിനെ കുറിച്ച് വിവരം ലഭിച്ചു. തുടർന്നാണ് അനസിനെയും അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നാണ് സുഹൈൽ ലഹരിമരുന്ന് എത്തിക്കുന്നത്. മണ്ണാർക്കാട് മേഖലയിലെ ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം മണ്ണാർക്കാട് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, പാലക്കാട് നർകോട്ടിക് സെൽ ഡിവൈഎസ്പി ആർ.മനോജ്കുമാർ, എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ വി.വിവേകിന്റെ നേതൃത്വത്തിലുള്ള മണ്ണാർക്കാട് പൊലീസും എസ്ഐ എച്ച്. ഹർഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം