ജീത്തു ജോസഫും മോഹൻലാലും ഒരുമിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടെെറ്റിൽ പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് ‘നേര്’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്.

ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് നേരിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോടതി പശ്ചാത്തലത്തിലാണ് ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fvideos%2F244958485118596%2F&show_text=false&width=267&t=0
അതേസമയം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം വൈകാതെ റിലീസിനെത്തും. തെന്നിന്ത്യൻ താരം തൃഷ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















