ഇസ്ലാമാബാദ്: പാക്കിസ്ഥാനില് ചൈനീസ് എൻജിനീയർമാരുടെ വാഹനവ്യൂഹത്തിനു നേരെ ബലുചിസ്ഥാൻ ഭീകരരുടെ ആക്രമണം. ചൈനയെയും പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണ മേൽനോട്ടം വഹിക്കുന്ന ചൈനീസ് എൻജിനീയർമാർക്ക് നേരെയായിരുന്നു ആക്രമണശ്രമം.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ചൈനീസ് എൻജിനീയർമാർക്കോ മറ്റ് പാക്കിസ്ഥാൻ പൗരന്മാർക്കോ പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഗ്വാദറിൽ നിരവധി ചൈനക്കാരാണ് ജോലി ചെയ്യുന്നത്. ഇന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പ്രദേശത്തെ ചൈനീസ് നിക്ഷേപങ്ങളെ എതിർത്തു. ഇത് പ്രാദേശിക ജനങ്ങൾക്ക് ഗുണം ചെയ്യുന്നില്ലെന്നാണ് ബിഎൽഎയുടെ വാദം.

പാക്കിസ്ഥാൻ പൗരന്മാർക്ക് ഗുണകരമാകാത്ത പദ്ധതിയാണ് ചൈന നടപ്പാക്കുന്നതെന്നും അവർ ആരോപിച്ചു. ഗ്വാദർ തുറമുഖപ്രദേശത്ത് നിരവധി ചൈനീസ് പൗരന്മാരാണ് ജോലി ചെയ്യുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാർ വീടുകളിൽ തന്നെ കഴിയണമെന്ന് ചൈനീസ് കോൺസുലേറ്റ് നിർദേശം നൽകി. പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ പത്താം വാർഷികത്തിൽ വമ്പൻ സഹായമാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പാക്കിസ്ഥാന് നൽകിയത്.
ചൈന–പാക്ക് ഇക്കണോമിക് കോറിഡോർ (സിപിഇസി) പദ്ധതിക്കായി 6000 കോടി ഡോളർ സഹായം പ്രഖ്യാപിച്ചു ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതിയുടെ ഭാഗമായി ചൈനയെയും പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയ്‌ക്കാണ് പ്രധാനമായും തുക അനുവദിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















