തൊണ്ണൂറുകളിൽ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും എല്ലാവരെയും ഭ്രാന്തിയാക്കിയ നടി ശ്രീദേവി ഇന്ന് നമ്മോടൊപ്പമില്ല. അകാലത്തിൽ പൊലിഞ്ഞെങ്കിലും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ഉള്ളിൽ ഇന്നും ശ്രീ ദേവി എന്ന അഭിനയ പ്രതിഭ ഒളി മങ്ങാതെ തെളിഞ്ഞു നിൽക്കുന്നുണ്ട്.
നീറുന്ന മനസ്സോടെയെങ്കിലും താരത്തിന്‍റെ അറുപതാം ജന്മവാർഷികം ഓർമകളിലേക്ക് മടങ്ങിപ്പോകുകയാണ് ആരാധകരും സുഹൃത്തുക്കളും. ഡൂഡിലിൽ ശ്രീദേവിയുടെ ചിത്രം കൂടി ചേർത്താണ് ഗൂഗിൾ ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കാവുന്ന ശ്രീദേവിക്ക് ആദരവർപ്പിച്ചത്.

ശ്രീദേവിയുടെ അറുപതാം ജന്മവാർഷികത്തിൽ ഒരുമിച്ചുള്ള പഴയ ചിത്രം പങ്കു വച്ചാണ് ഭർത്താവും നിർമാതാവുമായ ബോണി കപൂർ പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.ശ്രീദേവിയുടെ മൂത്ത മകളും താരവുമായ ജാൻവി കപൂർ അതേ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. അമ്മക്ക് പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെ ഇളയ മകൾ ഖുശിയും പഴയൊരു ചിത്രം പങ്കു വച്ചിട്ടുണ്ട്.
ശ്രീദേവിയുടെ അടുത്ത സുഹൃത്തും താരവുമായ അനിൽ കപൂർ, മനീഷ് മൽഹോത്ര എന്നിവരും സമൂഹമാധ്യമങ്ങളിലൂടെ ശ്രീദേവിയെ അനുസ്മരിച്ചിട്ടുണ്ട്. 2018ൽ ദുബായിൽ വച്ചാണ് ശ്രീദേവി മരണത്തിന് കീഴടങ്ങിയത്. അന്ന് വെറും 53 വയസ്സായിരുന്നു താരത്തിന്. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം
സിനിമാ ലോകത്തെ നടുക്കിയിരുന്നു. മൂണ്ട്രു മുടിച്ച്, പോക്കിരി രാജ, സദ്മ, ചാൽബാസ്, ലംഹേ, ചാന്ദിനി, ഇംഗ്ലിഷ് വിംഗ്ലിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വിവിധ ഭാഷകളിലായി താരം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ മം ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















