കോട്ടയം: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്യുന്നതിനിടെ, മൂവാറ്റുപുഴയാറ്റില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. അതേസമയം, മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. 40-45 വയസ് പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപത്തെ മേല്‍പ്പാലത്തിലായിരുന്നു സംഭവം. മംഗലൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന പരശുറാം എക്‌സ്പ്രസില്‍നിന്ന് ഒരാള്‍ ആറ്റില്‍ വീണതായി റെയില്‍വേ അധികൃതര്‍ അറിയിക്കുകയായിരുന്നു.
Also read : ജോര്‍ജ് കുര്യന്‍ മത്സരിക്കില്ല; ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന
വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തി രാത്രി 7.30 വരെ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. അടിയൊഴുക്ക് കൂടുതലാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















