കോട്ടയം: ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിന്റെ പേര് പരിഗണനയില്‍ വന്നത്.
അതേസമയം, പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി തോമസ് മന്ത്രി വിഎന്‍ വാസവനൊപ്പം എന്‍എസ്എസ് ആസ്ഥാനത്തും ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തും സന്ദര്‍ശനം നടത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഇടതു ക്യാമ്പ്. പരമാവധി ആളുകളെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് ജെയ്ക് സി തോമസ്.
Also read: വീണയ്‌ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോഴും കുടുംബസമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
എന്‍എസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരന്‍ നായരേയും ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത് എത്തി കാത്തോലിക്ക ബാവയെയുമാണ് ജെയ്ക് സി തോമസ് കണ്ടത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നടത്തി. മന്ത്രി വി എന്‍ വാസവന് ഒപ്പമായിരുന്നു സന്ദര്‍ശനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















