കൊച്ചി: അഴിമതി കേസില്‍ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാര്‍ കൊച്ചിയില്‍ പിടിയില്‍. ചെന്നൈയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോകിനെ പിടികൂടിയത്.
സെന്തില്‍ ബാലാജി അറസ്റ്റിലായതിന് പിന്നാലെ നാല് തവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും അശോക് കുമാര്‍ ഹാജരായിരുന്നില്ല. പിന്നാലെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
Also read: വീണയ്‌ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോഴും കുടുംബസമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
വൈകിട്ടോടെ ചെന്നൈയില്‍ എത്തിക്കുന്ന അശോകനെ, നാളെ കോടതിയില്‍ ഹാജരാക്കും. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് അശോക് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഇഡി മരപ്പിച്ചിരുന്നു. 2.49 കോടി രൂപയുടെ കരൂരിലെ സ്ഥലം അശോക് കുമാറിന്റെ ഭാര്യാ മാതാവ്, സെന്തില്‍ ബാലാജിയുടെ ബിനാമിയായി വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തല്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















