തിരുവനന്തപുരം: സഹതാപമല്ല, ശക്തമായ രാഷ്ട്രീയ മത്സരമാണ് പുതുപ്പള്ളിയിൽ അരങ്ങേറുകയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സഹതാപ മത്സരമാണെന്ന് പറയുന്നത് യുഡിഫ് നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നത് കൊണ്ടാണിത്. മറ്റു സ്ഥാനാർത്ഥികൾ മത്സരിക്കരുതെന്ന് പോലും ഒരുവേള കോൺഗ്രസിന്റെ നേതാവ് പറഞ്ഞു. അത് അവരുടെ ദുർബലതയും ജനങ്ങളെ അഭിമുഖീകരിക്കാനുള്ള പ്രാപ്തികേടുമാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് കേരളത്തിനാകെയും പുതുപ്പള്ളിക്ക് പ്രത്യേകിച്ചും സുപരിചിതനാണ്. ഉയർന്ന രാഷ്ട്രീയ നിലവാരവും പക്വതയോടെ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹം.
Also read: വീണയ്‌ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോഴും കുടുംബസമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
ജെയ്ക്കിനെ പുതുപ്പള്ളിയിലെ ജനങ്ങൾ സന്തോഷപൂർവം അവരുടെ പ്രതിനിധിയായി തെരഞ്ഞെടുക്കും. അതിനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ടെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















