ജയ്പുര്‍: ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര് മരിച്ചു. പരിക്കേറ്റ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ഒന്‍പത് പേരാണ് വാനില്‍ ഉണ്ടായിരുന്നത്.
രാജസ്ഥാനില്‍ ദീദ്വാന-കുചമാനിലെ ബന്താഡിയ്ക്ക് സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടം. ബന്താഡിയിലെ വലിയൊരു വളവില്‍ വച്ചാണ് അപകടമുണ്ടായത്. സിക്കാറില്‍ നിന്നും വന്ന വാന്‍ ബന്താഡിയ്ക്ക് സമീപം റോഡിലെ വളവില്‍ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
read more വീണയ്ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോഴും കുടുംബസമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
വാനിലുണ്ടായിരുന്ന ഏഴ് പേര് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വളവുതിരിഞ്ഞു വന്നപ്പോള്‍ എതിരെ വന്ന വാഹനം കാണാതിരുന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















