തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെഎസ്എഫ്ഡിസി) ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി. ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർവതി കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Also read : വള്ളംകളി കാണാൻ വന്ന യുവാവ് പുന്നമടക്കായലിൽ വീണു മരിച്ചു
കഴിഞ്ഞ മാസം ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കിയിരുന്നു. ബോർഡിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ഇവരെ നീക്കിയത്. പി സുകുമാർ, സോഹൻ സീനുലാൽ എന്നിവരെ ഇവർക്ക് പകരം ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















