കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) കോർ കമ്മിറ്റി യോഗം ദേശീയ കൈത്തറി ദിനം ആചരിച്ചു. രാജ്യത്തിന്റെ സമ്പന്നമായ കലയുടെയും കരകൗശലത്തിന്റെയും പാരമ്പര്യം നിലനിര്‍ത്തുന്ന കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും പ്രോത്സാഹനവും നയപരമായ പിന്തുണയും നൽകുന്ന ഉറച്ച വക്താവാണ് എപ്പോഴും പ്രധാനമന്ത്രി. ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ് ദേശീയ കൈത്തറി ദിനം ആഘോഷിക്കാൺ തുടങ്ങിയത്, 2015 ഓഗസ്റ്റ് 7-നാണ് ഇതിന്റെ ആദ്യത്തെ ആഘോഷം നടന്നത്.
1905 ഓഗസ്റ്റ് 7-ന് ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ ആദരസൂചകമായാണ് ഈ തീയതി പ്രത്യേകം തെരഞ്ഞെടുത്തതത്, ഇത് തദ്ദേശീയ വ്യവസായങ്ങള്‍ക്ക് പ്രത്യേകിച്ച് കൈത്തറി നെയ്ത്തുകാർക്ക് വളരെയിധകം പ്രോത്സാഹനമായിട്ടുണ്ട്. കൈത്തറിയുടെ വിപണന സാധ്യതകളെ കുറിച്ച് റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻയോഗത്തിൽ സംസാരിച്ചു.
Also read :ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; കാറിനു മുകളിലേക്കു പാറക്കല്ല് വീണ് ആറു വയസ്സുകാരന് മരിച്ചു
പണ്ട് കാലത്തുണ്ടായ കൈത്തറി ഉപയോഗത്തെ കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും ഈ ദിനചാരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇവാലുവേറ്റർമാരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ എന്നിവർ പറഞ്ഞു. കൈത്തറി മേഖലയെ സംരക്ഷണ പദ്ധതികളെ കുറിച്ചും കൈത്തറി വസ്ത്രങ്ങളുടെ ഗുണങ്ങളെ കുറിച്ചുമൊക്കെ എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ സംസാരിക്കുകയും കൈത്തറി ദിനാശംസകളും നേർന്നു. കൈത്തറി മേഘല സംരക്ഷിക്കാൻ കൂട്ടായി നിൽക്കണമെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം