തിരുവനന്തപുരം: അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് ഒമ്പത് പൊലീസുകാര്‍ക്ക് അംഗീകാരം. എസ് പി മാരായ വൈഭവ് സക്‌സസേന, ഡി ശില്‍പ, ആര്‍ ഇളങ്കോ, അഡീഷണല്‍ എസ് പി സുല്‍ഫിക്കര്‍ എം.കെ, SI കെ.സാജന്‍, ACP പി.രാജ് കുമാര്‍, ദിനില്‍.ജെ.കെ എന്നിവര്‍ക്കും സിഐമാരായ കെ.ആര്‍ ബിജു ,പി ഹരിലാല്‍ എന്നിവര്‍ക്കാണ് അംഗീകാരം.
ശില്‍പയ്ക്കും സുള്‍ഫിക്കറിനും മാറനെല്ലൂരില്‍ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ അന്വേഷണ മികവിനാണ് പുരസ്‌ക്കാരം. കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലാണ് ജെ.ദിനിലിന് മെഡല്‍ ലഭിച്ചത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ആര്‍. ഇളങ്കോയ്ക്കും വൈഭവ് സക്‌സേനയ്ക്കും അവാര്‍ഡ് കിട്ടിയത്. മനോരമക്കൊലകേസിലെ പ്രതിയെ പിടികൂടിയതിനാണ് ഹരിലാലിന് അംഗീകാരം, കൊല്ലം വിസ്മയ കേസിലെ അന്വേഷണത്തിന് രാജ് കുമാറിനും കെ ആര്‍ ബിജുവിന് നൂറനാട് ഇര്‍ഷാദ് വധക്കേസിലെ അന്വേഷണത്തിനും അംഗീകാരം കിട്ടി.
Also read :ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; കാറിനു മുകളിലേക്കു പാറക്കല്ല് വീണ് ആറു വയസ്സുകാരന്‍ മരിച്ചു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















