മോഹന്‍ലാല്‍ നായകനാവുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘വൃഷഭ’.ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കില്‍ മോഹന്‍ലാല്‍. ലൊക്കേഷനില്‍ നിന്നുമുള്ള നടന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നു.
താടിവച്ച്, മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാലിനെ കാണാന്‍ സാധിക്കുക. ചിത്രം നിര്‍മിക്കുന്നത് ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂറാണ്.
Also read :പുതുപ്പള്ളിയിൽ മൂന്നാം അങ്കത്തിനൊരുങ്ങി ജെയ്ക് സി തോമസ്; ജയിപ്പിക്കാൻ പിണറായിയും പുതുപ്പള്ളിയിലേക്ക്
ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്റെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നത്. പീറ്റര്‍ കേക്ക് മുറിക്കുന്നതും മോഹന്‍ലാല്‍ മധുരം പങ്കിടുന്നതും വീഡിയോയില്‍ കാണാം. ഹൈ ലെവല്‍ ആക്ഷന്‍ പടമാകും ‘വൃഷഭ’ എന്നാണ് പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















