തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.
എന്നാല്‍ കുട്ടികള്‍ കുറഞ്ഞത് വലിയ കാര്യമല്ലെന്നും, രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also read :പുതുപ്പള്ളിയിൽ മൂന്നാം അങ്കത്തിനൊരുങ്ങി ജെയ്ക് സി തോമസ്; ജയിപ്പിക്കാൻ പിണറായിയും പുതുപ്പള്ളിയിലേക്ക്
എന്‍.സി.ഇ.ആര്‍.ടി പാഠ പുസ്തകങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ ശാസ്ത്ര, ചരിത്ര പാഠ ഭാഗങ്ങള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. മഹാത്മ ഗാന്ധിയുടെ വധം, നെഹ്റുവിന്‍റെ ഭരണകാലം, ഗുജറാത്ത് കലാപം തുടങ്ങിയ പാഠ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഹയര്‍ സെക്കണ്ടറി പുസ്തകങ്ങള്‍ ഓണാവധിക്ക് ശേഷം സ്കൂളുകളില്‍ എത്തിക്കുമെന്നും വി ശിവന്‍ കുട്ടി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















