ന്യൂയോര്‍ക്ക്: എക്സില്‍ ഇനി വീഡിയോകോളും ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.എക്സ് സി.ഇ.ഒ ലിന്‍ഡ യാക്കാരിനോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് ലിന്‍ഡ എക്സിന്റെ സി.ഇ.ഒ ചുമതല ഏറ്റെടുത്തത്. സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് എക്സില്‍ വീഡിയോ കോള്‍ സംവിധാനം വരുന്നതിനെക്കുറിച്ച് സംസാരിച്ചത്.
ഫോണ്‍ നമ്പറുകള്‍ പങ്കിടാതെ തന്നെ പ്ലാറ്റ്‌ഫോമില്‍ വീഡിയോ കോളുകള്‍ ലഭ്യമാകും. അധികം വൈകാതെ തന്നെ ഈ ഫീച്ചര്‍ എക്സില്‍ വരുമെന്നും അവര്‍ പറഞ്ഞു.എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എക്സിലെ പുതിയ സബ്സക്രിപ്ഷന്‍ നിരക്കുകള്‍, പേയ്മെന്റുകള്‍ തുടങ്ങി എക്സിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ചും ലിന്‍ഡ സംസാരിച്ചിരുന്നു.
വീഡിയോ കോള്‍ പ്രഖ്യാപനത്തിന് പിന്നാലെ എക്‌സ് ഡിസൈനര്‍ ആന്‍ഡ്രിയ കോണ്‍വേ എക്‌സില്‍ പങ്കുവെച്ച പോസ്റ്റും ചര്‍ച്ചയായിട്ടുണ്ട്. ഇതും വീഡിയോ കോള്‍ ഫീച്ചറിനെ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം മസ്‌ക് നടത്തുന്ന ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു ട്വിറ്ററിന്റെ റീബ്രാന്‍ഡിങ്. നിലവില്‍ സ്വതന്ത്ര കമ്പനിയല്ല ട്വിറ്റര്‍. ഈയിടെ രൂപവത്കരിച്ച എക്സ് കോര്‍പറേഷന്‍ എന്ന സ്ഥാപനത്തില്‍ ട്വിറ്റര്‍ ലയിച്ചിരുന്നു.
ഏപ്രിലില്‍ ട്വിറ്റര്‍ ലോഗോ മാറ്റി പകരം നായയുടെ ചിത്രം വച്ച മസ്‌കിന്റെ ട്വീറ്റ് ചര്‍ച്ചയായിരുന്നു. ഡോജ് കോയിന്‍ (Dogecoin) എന്ന ക്രിപ്റ്റോ കറന്‍സിയുടെ ചിഹ്നമായ ഷിബ ഇനു വര്‍ഗത്തില്‍പ്പെട്ട നായയുടെ ചിത്രമാണ് നല്‍കിയിരുന്നത്. 2013ല്‍ അവതരിപ്പിക്കപ്പെട്ട ക്രിപ്റ്റോ കറന്‍സിയാണ് ഡോജ്കോയിന്‍. ഇതിന് പിന്നാലെ കറന്‍സിയുടെ മൂല്യത്തില്‍ 20 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം