ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോൾ; ഔ​ദ്യോ​ഗിക പന്ത് പുറത്തിറക്കി

ദോഹ: ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പന്ത് പുറത്തിറക്കി. വോര്‍ട്ടെക്സ് എ.സി. 23 എന്നാണ് പന്തിന് പേരിട്ടിരിക്കുന്നത്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡ‍റേഷനും സ്പോര്‍ട്സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ കെല്‍മയും ചേര്‍ന്നാണ് മാച്ച്ബോള്‍ പുറത്തിറക്കിയത്.

also read.. റോഡിലെ തടസങ്ങൾ നീക്കി വൈറലായ പാക് ഡെലിവറി ബോയിക്ക് യുഎഇയുടെ ആദരം

വോര്‍ട്ടെക്സ് എന്നാല്‍ ചുഴി എന്നാണ് അര്‍ത്ഥം. ഏഷ്യന്‍ കപ്പ് പോരാട്ടങ്ങളുടെ തീക്ഷ്ണതയും ആതിഥേയ രാജ്യത്തെ പ്രതിനിധീകരിക്കുന്ന മെറൂണ്‍ നിറവും സമന്വയിപ്പിച്ചാണ് പന്തിന്റെ രൂപകല്‍പ്പന.

ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ ഫുട്ബോളിലെ 24 കരുത്തരാണ് മാറ്റുരയ്ക്കുന്നത്. ലോകകപ്പിനായി അവതരിപ്പിച്ച രിഹ്ലയും അല്‍ ഹില്‍മും പോലെ വെര്‍ടെക്സും ആരാധകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം