ദില്ലി: മണിപ്പൂരിൽ കലാപം അവസാനിപ്പിക്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യം ഇല്ലായിരുന്നുവെന്ന് വിമർശനവുമായി രാഹുൽ ഗാന്ധി. ഇന്നലെ പ്രധാനമന്ത്രി രണ്ട് മണിക്കൂർ 13 മിനിറ്റ് സംസാരിച്ചു. അതിൻ്റെ അവസാന രണ്ട് മിനിറ്റാണ് മണിപ്പൂരിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
സൈന്യത്തിന് രണ്ട് ദിവസത്തിൽ അവസാനിപ്പിക്കാമായിരുന്ന പ്രശ്നമായിരുന്നു മണിപ്പൂരിൽ. ഇന്ത്യ ഇല്ലാതാകുമ്പോൾ നരേന്ദ്ര മോദി പാർലമെന്റിൽ ഇരുന്ന് തമാശ പറഞ്ഞ് ഊറിച്ചിരിക്കുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗത്തെ കുറിച്ചായിരുന്നു വിമർശനം. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ കടുത്ത ഭാഷയിൽവിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നത്.
‘പാര്‍ലമെന്റിന്റെ മധ്യത്തില്‍ ഇരുന്ന് പ്രധാനമന്ത്രി ലജ്ജയില്ലാതെ ചിരിക്കുന്നു. വിഷയം കോണ്‍ഗ്രസോ ഞാനോ അല്ല, മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത്?, എന്തുകൊണ്ട് ഇത് തടയുന്നില്ല എന്നതായിരുന്നു വിഷയം,’- അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന തന്റെ പരാമര്‍ശം പൊള്ളയായ വാക്കുകളല്ല. മണിപ്പൂരില്‍ ഹിന്ദുസ്ഥാനെ ബിജെപി കൊലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.മണിപ്പൂര്‍ കത്തിക്കണമെന്നും തീ കെടുത്തരുതെന്നുമാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















