ചെന്നൈ: ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‌മോര്‍ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്. ജയപ്രദയ്ക്ക് 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
തിയേറ്ററിലെ ജീവനക്കാരില്‍ നിന്നും ഇഎസ്‌ഐ വിഹിതം പിടിച്ചിരുന്നെങ്കിലും, ബന്ധപ്പെട്ട ഓഫീസില്‍ അടച്ചിരുന്നില്ല. ഇതിനെതിരെ ലേബര്‍ ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Also read : ജെയ്ക്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ
കഴിഞ്ഞദിവസം തുക അടയ്ക്കാന്‍ തയ്യാറാണെന്ന് ജയപ്രദയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഇതിനെ എതിര്‍ത്തു. നേരത്തെ എഗ്മോര്‍ കോടതിയിലെ കേസിനെതിരെ ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















