സി.എം.ആര്‍.എല്‍.-എക്സാലോജിക് ഇടപാടില്‍ സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ മൊഴിയെന്ന പേരിലുള്ള പ്രചാരണം മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. മൊഴി പുറത്തെന്ന് പറയുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ എന്തെല്ലാം സൃഷ്ടിച്ചു? എത്രകാലമായി? എന്നിട്ട് എന്തെങ്കിലും ഫലമുണ്ടാക്കാന്‍ കഴിഞ്ഞോ? ഇതേ മാധ്യമങ്ങളിലല്ലേ പി കെ ശ്രീമതിയുടെ പേരിലുള്ള വ്യാജവാര്‍ത്തവന്നതെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. എങ്ങനെയെങ്കിലും അന്വേഷണം തന്നിലേക്ക് എത്തിക്കാനാകുമോ എന്നാണല്ലോ പലരും നോക്കുന്നത് എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. ‘എന്നോട് അത്രമാത്രം താല്‍പര്യമാണല്ലോ എല്ലാവര്‍ക്കും. എന്തെങ്കിലുമുണ്ടെങ്കില്‍ വരട്ടെ, അപ്പോള്‍ നോക്കാം.
ആരാ ശ്രീമതിടീച്ചറുടെ വാര്‍ത്ത കൊടുത്തത്. മാധ്യമങ്ങളില്‍ വന്നതുകൊണ്ട് എല്ലാം ശരിയാകുമോ?. അതൊക്കെ നിങ്ങളുടെ സൃഷ്ടിയല്ലേ. നിങ്ങള്‍ക്ക് എന്തെല്ലാം സൃഷ്ടിക്കാം. എത്രകാലമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ സൃഷ്ടിക്കുന്നതിന് വല്ല ഫലവുമുണ്ടാക്കാന്‍ കഴിഞ്ഞോ?. ഇനി ഇതും കുറച്ചുനാള് നോക്ക്, എന്താണ് ചെയ്യാന്‍ പറ്റുകയെന്ന്. ഇങ്ങനെ സൃഷ്ടിച്ച് എന്തെങ്കിലും കിട്ടുമോ എന്ന് നല്ല ശ്രമം നടത്തിനോക്ക്. ഞാനിപ്പൊ നിങ്ങളുടെ മുമ്പില്‍ മറ്റൊന്നും പറയാന്‍ നില്‍ക്കുന്നില്ലെന്നും പിണറായി പറഞ്ഞു. മകള്‍ വീണയ്ക്ക് എക്‌സാലോജിക് അല്ലാതെ വേറൊരു പേരില്‍ കമ്പനിയുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, കമല ഇന്റര്‍നാഷണല്‍ വിട്ടോ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം.
വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ അംഗങ്ങളാക്കിയതില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിസ്ഥാനരഹിതമായ വാദങ്ങളാണ് ഉന്നയിക്കുന്നത്. താന്‍ വര്‍ഗീയത പ്രചരിപ്പിച്ചുവെന്ന ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. മുസ്ലീം ഇതര അംഗങ്ങള്‍ വഖഫ് ബോര്‍ഡില്‍ വേണ്ട എന്ന് ആവര്‍ത്തിക്കുന്ന എല്ലാവരും വര്‍ഗീയവാദികളാണോ?. വ്യക്തമായ മലക്കംമറിച്ചിലാണ് വഖഫ് വിഷയത്തില്‍ യു.ഡി.എഫ് നടത്തിയത്. അത് ചോദ്യംചെയ്യുന്നത് വര്‍ഗീയവാദമോ ന്യൂനപക്ഷ പ്രീണനമോ ആകുമോ?. അങ്ങനെയെങ്കില്‍, സംഘപരിവാറിന്റെ നാവ് കടമെടുത്ത് മുഖ്യമന്ത്രി സംസാരിക്കുകയാണെന്ന് പറയേണ്ടിവരുമെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തുക എന്ന നിലപാട് ബിജെപിയുടേതാണ്. ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഒരു ബിജെപി ഇതര സര്‍ക്കാര്‍ എന്ന നിലയ്ക്ക് ഈ നിയമഭേദഗതി അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായാണ് കേരളത്തെ യുഡിഎഫ് സര്‍ക്കാര്‍ മാറ്റി. കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതി അംഗീകരിക്കുന്ന നിലപാടാണ് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് വ്യക്തമായ സംഘപരിവാര്‍ സേവയാണ്. ഇത് തുറന്നുകാട്ടപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി നിലവിട്ട് സംസാരിച്ചത്.
എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസസ്വാതന്ത്ര്യമാണ് എല്‍.ഡി.എഫ് സര്‍ക്കാരും, നേരത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ താനും സ്വീകരിച്ചത്. അതില്‍ അണുകിട വ്യത്യാസം വന്നിട്ടില്ല. ഓരോവിഭാ?ഗത്തിന്റെയും മതസ്ഥാപനങ്ങള്‍ കൈകാര്യംചെയ്യുന്നതിന് അതത് വിഭാ?ഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണസമിതികളാണ് കാലാകാലങ്ങളായി ചുമതല നിര്‍വഹിച്ചുവന്നിരുന്നത്.
വഖഫ് നിയമത്തില്‍ മുന്‍പ് പല പരിഷ്‌കാരങ്ങള്‍ വന്നപ്പോഴും അപ്പോഴൊന്നും വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര വിഭാഗങ്ങളിലുള്ളവരെ അംഗങ്ങളാക്കിയിട്ടില്ല. ഒരു നൂറ്റാണ്ടിലേറെയായി തുടര്‍ന്നുവരുന്ന സമ്പ്രദായം മാറ്റാനാണ് ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍വന്നപ്പോള്‍ ഭേദഗതിയിലൂടെ കൊണ്ടുവന്നത്. അതിനോട് വിയോജിക്കുക എന്നത് വര്‍ഗീയത പ്രചരിപ്പിക്കലാണോ?. എന്നാല്‍ ബി.ജെ.പി സര്‍ക്കാരിനോട് യോജിച്ചുപോകുന്നത് സംഘപരിവാര്‍ അജണ്ടയ്ക്ക് മുന്നിലുള്ള നഗ്‌നമായ കീഴടങ്ങലല്ലേ? ഒരു കോണ്‍?ഗ്രസ് മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് സ്വീകരിക്കാമോ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
















