കൊച്ചി: വരപ്പെട്ടിയില്‍ വാഴ വെട്ടി നശിപ്പിച്ച കൃഷിയിടവും കര്‍ഷകന്‍ തോമസിനെയും കൃഷിമന്ത്രി സന്ദര്‍ശിച്ചു. രാവിലെ എട്ട് മണിയോടെയാണ് കൃഷി മന്ത്രി പി പ്രസാദ് വാരപ്പെട്ടിയിലുള്ള തോമസിന്റെ കൃഷിയടത്ത് എത്തിയത്. വൈദ്യുത ലൈന്‍ താഴ്ന്ന് പേകുന്നത് വിലയ അപകടത്തിന് സാധ്യതയുണ്ട്, ഇതിന് താഴേ ഏത് കൃഷി ചെയ്യാമെന്ന് വ്യക്തമായ പരിശീലനം ലഭിക്കുന്നില്ല, മുന്നറിയില്ലാതെ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ വലിയ നഷ്ടം ഉണ്ടാക്കുന്നു എന്നീ കാര്യങ്ങളാണ് നാട്ടുകാര്‍ കൃഷി മന്ത്രിയെ അറിയിച്ചത്.
ഈ മൂന്ന് പ്രശ്‌നത്തിനും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ലൈനുകള്‍ താഴ്ന്ന് പോകുന്നത് ശ്രദ്ധയില്‍ പെട്ടെന്ന് കൃഷിമന്ത്രി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ഇബിയുമായി ആലോചിച്ച് നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ നഷ്ടപരിഹാരം വേണമെന്ന തോമസിന്റെ ആവശ്യം പരിഗണിക്കാം എന്ന് ഉറപ്പും നല്‍കിയാണ് മന്ത്രി മടങ്ങിയത്.
കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ കുലച്ച വാഴകള്‍ വെട്ടിയത്. വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്റെ 406 വാഴകളാണ് വാഴയില തട്ടി ലൈന്‍ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്. മൂന്നര ലക്ഷം രൂപയാണ് വാഴകള്‍ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചിങ്ങം ഒന്നിന് തന്നെ പണം നല്‍കുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















