വടക്കന്‍ കൊറിയ യുദ്ധത്തിനു തയാറെടുക്കുന്നതായി ആശങ്ക

സോള്‍: വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് തെക്കന്‍ കൊറിയക്ക് ആശങ്ക. സൈനിക മേധാവിയെ പിരിച്ചുവിട്ട നടപടിയാണ് ഇങ്ങനെയൊരു സൂചനയിലേക്ക് അയല്‍ രാജ്യങ്ങളെ നയിക്കുന്നത്.

also read.. കിഴക്കന്‍ ഏഷ്യയിലും അഭയാര്‍ഥി ബോട്ട് അപകടം

ജനറല്‍ റിയോങ് ഗില്ലിനെയാണ് പുതിയ സൈനിക മേധാവിയായി നിയമിച്ചിരിക്കുന്നത്. സെന്‍ട്രല്‍ കമ്മിഷന്റെ യോഗത്തിലായിരുന്നു കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. ആയുധനിര്‍മാണം, സൈനിക വിന്യാസം എന്നിവ വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം.


രാജ്യത്തിന്റെ ഏറ്റവും പുതിയ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സൈനിക അഭ്യാസങ്ങള്‍ നടത്താനും കിം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര കൊറിയന്‍ റിപ്പബ്ളിക്കിന്റെ 75~ാം വാര്‍ഷികം ആഘോഷിക്കുന്ന സെപ്റ്റംബര്‍ 9~ന് പരേഡ് നടത്തും. ഓഗസ്ററ് 21~നും 24~നും ഇടയില്‍ സൈനിക അഭ്യാസം നടത്താന്‍ യു.എസ്സും ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച കിം ആയുധ ഫാക്ടറികള്‍ സന്ദര്‍ശിച്ച് കൂടുതല്‍ മിസൈല്‍ എഞ്ചിനുകളും മറ്റ് ആയുധങ്ങളും നിര്‍മിക്കാന്‍ കിം ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ കൊറിയന്‍ തലസ്ഥാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം