സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചയാൾക്ക് മറുപടിയുമായി നടൻ ധർമജൻ ബോൾഗാട്ടി. താരം ആരംഭിച്ച ധർമൂസ് ഫിഷ് ഹബ്ബിനു വേണ്ടി പണം വാങ്ങി പറ്റിച്ചു എന്നായിരുന്നു ആരോപണം. തന്നെ ഒരുപാട് പേർ പറ്റിച്ചതല്ലാതെ താൻ ആരെയും പറ്റിച്ചിട്ടില്ല എന്നാണ് ധർമജൻ മറുപടിയായി പറഞ്ഞത്.
അരിസ്റ്റോ സുരേഷിനൊപ്പമുള്ള ധർമജന്റെയും ഭാര്യയുടെയും ചിത്രത്തിനു താെഴയാണ് നടനെതിരെ വ്യക്തിപരമായ ആരോപണവുമായി ഒരാൾ എത്തിയത്. ധർമൂസിന്റെ പേരിൽ കയ്യിൽ നിന്നും മേടിച്ച കാശ് തന്നിട്ടില്ലെന്നും ഈ അവസ്ഥ വേറൊരാൾക്കും ഉണ്ടാകിതിരിക്കട്ടെ എന്നുമായിരുന്നു കമന്റിൽ ഉണ്ടായിരുന്നത്.
വിശാഖ് കാർത്തികേയൻ എന്ന ആളുടെ കമന്റ് ഇങ്ങനെ: ഓർമയുണ്ടോ ധർമജാ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട്, അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്. പക്ഷേ ധർമൂസിന്റെ പേരിൽ നീ ഞങ്ങളുടെ കയ്യിൽ നിന്ന് മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം ഇനി വേറെ ഒരാൾക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നായിരുന്നു കമന്റ്റ്.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയത്. വൈശാഖ് ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത് ഞാനങ്ങനെ ഫെയ്സ് ബുക്കും വാട്സാപ്പും എപ്പോഴും നോക്കാറില്ല..പിന്നെ പറ്റിച്ച കാര്യം എനിക്ക് 46 വയസ്സായി എന്റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല നിങ്ങളുടെ കൈയ്യിന്ന് 5 രൂപ വങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റ്വോ …എല്ലാവരും രക്ഷപെടാൻ വേണ്ടി നിലകൊണ്ടു …പക്ഷേ വിശ്വസിച്ചവർ ചതിച്ചു പേര് പോയത് എന്റെ .- എന്നാണ് ധർമജൻ കുറിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















