സയാമി ഖേറും അഭിഷേക് ബച്ചനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആർ ബാൽക്കിയുടെ ഘൂമറിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ഒരു ബാറ്റ്സ്മാനായ അനീനയുടെ (സയാമി) വലത് കൈ നഷ്ടപ്പെട്ട ശേഷം അവർ എങ്ങനെ കായികരംഗത്തേക്ക് തിരിച്ചുവരുന്നു എന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. സയാമി, അഭിഷേക് എന്നിവരെ കൂടാതെ ഷബാന ആസ്മി, അംഗദ് ബേദി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഓഗസ്റ്റ് 11 മുതൽ 20 വരെ നടക്കുന്ന 14-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ ചിത്രം പ്രദർശിപ്പിക്കും . ചിത്രത്തിന്റെ ഛായാഗ്രഹണം വിശാൽ സിൻഹയാണ് നിർവഹിക്കുന്നത്. അമിത് ത്രിവേദി സംഗീതം നൽകുന്നു. ആഗസ്റ്റ് 18 ന് ചിത്രം റിലീസ് ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















