മലയാളത്തിലെ യുവ താരങ്ങളായ ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിച്ച ചിത്രം ആണ് ‘കൊറോണ ധവാൻ’. കൊറോണ കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കം പാച്ചിൽ പറഞ്ഞ ചിത്രം തിയറ്ററുകളിൽ ചിരിപ്പൂരം തീർക്കുകയാണ്. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ പുറത്തുവന്നൊരു സ്നീക് പീക് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ധർമജൻ അവതരിപ്പിച്ച സാബു മോൻ എന്ന കഥാപാത്രവും ലുക്മാനും തമ്മിലുള്ള സംഭാഷണം ആണ് വീഡിയോയിൽ ഉള്ളത്. നാളുകളായി മദ്യം കിട്ടാതിരുന്ന് കിട്ടിയപ്പോഴുള്ള സംഭാഷണവും അഭിനയ മുഹൂർത്തങ്ങളും കോർത്തിണക്കിയ വീഡിയോ ശ്രദ്ധനേടുന്നുണ്ട്.
https://www.youtube.com/watch?v=LEo86PnhFes
ഓഗസ്റ്റ് നാലിനാണ് കൊറോണ ധവാൻ തിയറ്ററിൽ എത്തിയത്. നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്.
read more ‘ഫ്ലയിങ് കിസ്’ ആരോപണത്തില്‍ സ്മൃതി ഇറാനിയെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















