വിഴിഞ്ഞം: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ.
തിരുവല്ലം വേട്ടക്കകല്ലിന് സമീപം ആഷിക്, വണ്ടിത്തടം സ്വദേശിയായ ഷബിൻ എന്നിവരെയാണ് പിടികൂടിയത്. കോവളം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
https://www.youtube.com/watch?v=LEo86PnhFes
കഴിഞ്ഞ ദിവസം രാത്രി വണ്ടിത്തടം പെട്രോൾ പമ്പിന് സമീപത്ത് വണ്ടിത്തടം സ്വദേശി തൗഫീക്കിനെ പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ തൗഫീക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഏതാനും ദിവസംമുമ്പ് പ്രതികൾ തൗഫീക്കിന്റെ സുഹൃത്തിന്റെ കടയിൽ കയറി ബഹളം ഉണ്ടാക്കിയത് തൗഫീക്ക് ചോദ്യം ചെയ്തിരുന്നു. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കോവളം പൊലീസ് പറഞ്ഞു.
Also read : എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
സംഭവത്തിനുശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികളെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ കോവളം സിഐ ബിജാേയ്, തിരുവല്ലം സിഐ രാഹുൽ രവീന്ദ്രൻ, സബ് ഇൻസ്പെക്ടർ അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















