കോഴിക്കോട്: ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ ബോബി മോഹന്‍(45) അന്തരിച്ചു. വടകര സ്വദേശിയായ ബോബി ദീര്‍ഘകാലമായി സിനിമാസംബന്ധമായ വിവിധ മേഖലകളില്‍ ജോലി ചെയ്തുവരികയായിരുന്നു.
സിനിമ,സീരിയൽ, പരസ്യചിത്രങ്ങൾ തുടങ്ങിയവയിൽ പ്രവർത്തിച്ചിട്ടുണ്ട്. വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത പ്രശസ്ത സീരിയൽ ജ്വാലയായിലെ സഹസംവിധായകനായാണ് ബോബി മോഹന്‍ ഈ രംഗത്ത് എത്തുന്നത്.
Also read :വെറുപ്പും വിദ്വേഷവും ഉളവാക്കുന്ന യൂട്യൂബ് ചാനലുകള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് പിണറായി സര്‍ക്കാര്‍
മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചതിന് പുറമെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും ആല്‍ബങ്ങളും ഒരുക്കിയിട്ടുണ്ട്. സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേർ ബോബിക്ക് ആദരാഞ്ജലി അർപ്പിച്ചു. നയന ആണ് ഭാര്യ. ഒലിവിയ മകളാണ്.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















