കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ചെറിയൊരു ഇടവേളക്കുശേഷം ഒറ്റദിവസം കൊണ്ട് രണ്ടുകോടിയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് സ്വര്‍ണം പിടികൂടിയത്.
അബൂദാബി, മസ്‌കത്ത്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കാസര്‍കോട് ഉദുമ സ്വദേശികളായ അബ്ദുറഹ്‌മാന്‍ (29), നിസാമുദ്ദീന്‍ കൊവ്വാല്‍ (44), കണ്ണൂര്‍ മാനന്തേരി നൗഫല്‍ (46) എന്നിവരില്‍നിന്നാണ് പിടികൂടിയത്.
ഏകദേശം 2,03,45,216 രൂപ മൂല്യമുള്ള 3392 ഗ്രാം സ്വര്‍ണം കണ്ടെത്തിയത് ശരീരത്തിലും എമര്‍ജന്‍സി ലാമ്പിലും സോക്‌സിലും ഒളിപ്പിച്ച നിലയിലായിരുന്നു. വിമാനത്താവളത്തിലെ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് സംശയംതോന്നിയതിനെ തുടര്‍ന്ന് നടത്തിയ പൊലീസ് പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം