പ്രിയ സുഹൃത്തിന്റെ മൃതദേഹത്തിനരികിൽ തളർന്നിരിക്കുന്ന ലാലിന്റെ ചിത്രം മലയാളികളുടെ മനസ് തകർത്തിരുന്നു. ലാൽ തനിക്കാരായിരുന്ന എന്ന് കാണിച്ചു തന്നുകൊണ്ടാണ് സിദ്ദിഖ് വിടപറഞ്ഞത്. സിദ്ദിഖ് – ലാൽ സൗഹൃത്തെക്കുറിച്ച് ഹരീഷ് പേരടി കുറിച്ച വരികൾ ശ്രദ്ധനേടുകയാണ്. സിനിമ സ്വപ്നം കണ്ട് ആ സ്വപ്നത്തിലേക്ക് കൈകോർത്തു നടന്നു കയറിയവരാണ് ഇരുവരും.
കലയിൽ ഇവരുടെ ആദ്യ ചുവടുവെയിപ്പുകൾ അനുകരണമായിരുന്നെങ്കിലും അവരുടെ സൗഹൃത്തെ അനുകരിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. വരും തലമുറ പേടിക്കണ്ട വരികളില്ലാത്ത സൗഹൃത്തിന്റെ ജീവ ചരിത്രമാണ് ഇരുവരും എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
ഹരീഷ് പേരടിയുടെ കുറിപ്പ്
സു… ഹൃത്ത് = നല്ല ഹൃദയമുള്ളവൻ.. മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവീധായകർ… രണ്ട് അമ്മമാർ പെറ്റിട്ടത്… ഒന്നിച്ച് നടന്ന് സ്വപ്‌നങ്ങൾ തൊട്ടവർ… ജീവിതം കൊണ്ട് മനുഷ്യത്വം പഠിച്ചവർ… വഴി പിരിഞ്ഞിട്ടും വാക്കുകൊണ്ടോ, നോട്ടംകൊണ്ടോ, ഭാവങ്ങൾ കൊണ്ടോ, അവർ പരസപരം പഴി ചാരിയില്ല… ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു.. കലയിൽ അവരുടെ ചുവട് അനുകരണമായിരുന്നെങ്കിലും അവരുടെ സൗഹൃത്തെ ആർക്കും അനുകരിക്കാൻ പറ്റില്ല… കാരണം അവരുടെ സൗഹൃദം അവരുടേത് മാത്രമാണ്.. സ്വയം ഇതിഹാസമാവാതെ സൗഹൃത്തെ ഇതിഹാസമാക്കിയവർ….. സൗഹൃദത്തിനു ആർക്കും പറഞ്ഞുകൊടുക്കാൻ പറ്റാത്ത ഉത്തരം കണ്ടെത്തിയവർ…. വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രം….. സിദ്ദിഖേട്ടാ…ലാലേട്ടാ… സൗഹൃദ സലാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















