ഗുരുഗ്രാം: ഹരിയാനയിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തി 50 പഞ്ചായത്തുകൾ. മൂന്ന് ജില്ലകളിലെ 50 പഞ്ചായത്തുകളാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
രേവാരി, മഹേന്ദർഗഡ്, ജാജ്ജർ ജില്ലകളിലാണ് വിലക്ക്. ഗ്രാമത്തിൽ താമസിക്കുന്ന മുസ്‌ലിംകൾ തിരിച്ചറിയൽ രേഖ പൊലീസിന് നൽകണമെന്നും സർപഞ്ചുമാർ ഒപ്പുവെച്ച സർക്കുലറിൽ പറയുന്നു.
മൂന്നോ നാലോ തലമുറകളായി ജീവിക്കുന്ന ഏതാനും കുടുംബങ്ങൾ ഒഴികെ, മിക്ക ഗ്രാമങ്ങളിലും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള താമസക്കാരില്ല. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും സർക്കുലറിൽ പറയുന്നു.

സർക്കുലറിനെതിരെ നടപടി സ്വീകരിച്ചതായി മഹേന്ദ്രഗഡ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മനോജ് കുമാർ പറഞ്ഞു. സർക്കുലർ താൻ നേരിട്ട് കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ അതിന്റെ കോപ്പികൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും മുഴുവൻ പഞ്ചായത്തുകൾക്കും കാരണംകാണിക്കൽ നോട്ടീസ് അയക്കാൻ ബ്ലോക്ക് ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















