ന്യൂഡൽഹി: രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയെന്ന ലോക്സഭാ വനിതാ എംപിമാരുടെ പരാതിയിൽ പ്രതികരണവുമായി കോൺഗ്രസ്. പാർലമെന്റിലെ ട്രഷറി ബെഞ്ചിനു നേർക്കാണ് രാഹുല്‍ ആംഗ്യം കാണിച്ചതെന്നും ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ല അത് ചെയ്തതെന്നും കോൺഗ്രസ് വ്യക്തമാക്കി.
‘‘രാഹുലിന്റെ ആംഗ്യത്തിനു പിന്നിൽ മോശമായി ഒന്നുമില്ല. എല്ലാവരെയും സഹോദരങ്ങളായാണ് അദ്ദേഹം കാണുന്നത്. സ്മൃതി ഇറാനിക്ക് നേരെയോ ഏതെങ്കിലും ഒരു പ്രത്യേക എംപിക്കോ മന്ത്രിക്കോ നേരെയോ അദ്ദേഹം ആംഗ്യം കാണിച്ചിട്ടില്ല.’’ – കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് ഒരു ചർച്ചയും ആഗ്രഹിക്കാത്ത ബിജെപി രാഹുലിനെതിരെ മോശമായ പെരുമാറ്റം ആരോപിച്ച് അസഭ്യം പറയുകയാണെന്നും ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോർ പറഞ്ഞു.
സ്മൃതി ഇറാനിക്ക് “രാഹുൽ ഫോബിയ’ ഉണ്ടെന്നും അതിൽ നിന്ന് പുറത്തുവരാൻ അവരോട് ആവശ്യപ്പെടുന്നുവെന്നും ടാഗോർ പറഞ്ഞു.

അതേമസമയം രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ സ്പീക്കർക്ക് പരാതി നൽകി. രാഹുലിനെതിരെ ശക്തമായ നടപടി വേണമെന്ന് ഭരണപക്ഷ വനിത അംഗങ്ങൾ ഒപ്പിട്ട കത്തിൽ ആവശ്യപ്പെട്ടിരുന്നു.
രാഹുൽ തന്റെ പ്രസംഗം പൂർത്തിയാക്കിയതിനു പിന്നാലെ, സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുൽ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് ആരോപണം. ബിജെപി വനിതാ എംപിമാര്‍ സ്പീക്കർ ഓം ബിൽലയ്ക്കാണ് പരാതി നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















