കൊച്ചി: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മൂന്ന് ഭക്തർക്ക് എലിയുടെ കടിയേറ്റ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഭക്തര്‍ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. നിയമപരമായ ചുമതല ശ്രദ്ധയോടെയും ജാഗ്രതയോടെയും നിറവേറ്റണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. ക്ഷേത്രത്തിലെ സ്വത്തിന്റെ സംരക്ഷണവും പരിപാലന ചുമതലയും ദേവസ്വത്തിനാണ്. ശ്രദ്ധയോടെയും ജാഗ്രതയോടെയും ക്ഷേത്ര ഭരണസമിതി ചുമതല നിറവേറ്റണമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര ഭരണ സമിതിയും നഗരസഭയും ജില്ലാ മെഡിക്കല്‍ ഓഫീസറും വിശദീകരണം നൽകാൻ ദേവസ്വം ബെഞ്ച് ഉത്തരവിറക്കി. വിശദീകരണം നല്‍കാന്‍ സര്‍ക്കാരും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും രണ്ട് ദിവസം കൂടി സമയം തേടി.
Also read : ഖേ ഗോളി – ഇന്ത്യയുടെ ലൈംഗികത്തൊഴിലാളി ഗ്രാമം
https://www.youtube.com/watch?v=Jigo5ZUHZJA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















