എറണാകുളം: പതിനാറാം വയസ്സില്‍ തുടങ്ങിയതാണ് സിദ്ദിഖും ലാലും തമ്മിലുള്ള ആത്മബന്ധം. അവരുടെ ഊഷ്മളമായ സൗഹൃദത്തില്‍ മലയാള സിനിമയില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിക്കപ്പെട്ടു. ഒരുഘട്ടത്തില്‍ സിനിമയില്‍ സിദ്ദിഖില്‍ നിന്ന് ലാലിന്റെ പേര് അടര്‍ന്നുമാറിയെങ്കിലും അവരുടെ ആത്മബന്ധത്തെ അത് ഒരിക്കലും ബാധിച്ചില്ല.
ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദർശനത്തിന് വച്ച സിദ്ദിഖിന്റെ ഭൗതികദേഹത്തിന് തൊട്ടരികില്‍ നിന്ന് മാറാതെ ലാല്‍ നില്‍ക്കുന്ന കാഴ്ച ഏവരുടെയും ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്. സംവിധായകന്‍ ഫാസില്‍, നടന്‍ ഫഹദ് ഫാസില്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ലാലിന് സങ്കടം നിയന്ത്രിക്കാനായില്ല. പ്രിയസുഹൃത്തിന്റെ വിയോഗം താങ്ങാനാകാതെ ലാൽ പൊട്ടിക്കരഞ്ഞു. സിനിമ മേഖലയിലെ സുഹൃത്തുക്കൾ ലാലിനെ ആശ്വസിപ്പിച്ചു.
Also read : പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റണം; ആവശ്യവുമായി കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മറ്റി
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















