മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. EG.5.1(എറിസ്) എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കണ്ടെത്തിയത്.
ഒമിക്രോണ്‍ XBB.1.9ന്റെ ഉപവകഭേദമാണ് EG.5.1 . കഴിഞ്ഞ മെയിലാണ് പുതിയ ഒമിക്രോണ്‍ വൈറസ് രാജ്യത്ത് ആദ്യമായി മഹാരാഷ്ട്രയില്‍ കണ്ടെത്തിയത്.
https://www.youtube.com/watch?v=LEo86PnhFes
രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ലാത്തതില്‍ ഈ വൈറസ് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതല്ലെന്നാണ് വിലയിരുത്തല്‍. യുകെയില്‍ ആദ്യമായി ജൂലൈ 31നാണ് ഈ വകഭേദം ശ്രദ്ധയില്‍പ്പെടുന്നത്.
തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പുതിയ കൊറോണ വൈറസിന്റെ വകഭേദമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്ത് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഏഴിലൊരാള്‍ക്ക് എറിസ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നത്.
തൊണ്ടവേദന, തലവേദന, ക്ഷീണം, ജലദോഷം, തുടങ്ങി സാധാരണ പനി ബാധിച്ചവരില്‍ കാണുന്ന പ്രകടമായ ലക്ഷണങ്ങള്‍ തന്നെയാണ് എറിസ് സ്ഥിരീകരിച്ചവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍. നേരത്തെ രോഗം ബാധിച്ചവരിലും വാക്സിന്‍ സ്വീകരിച്ചവരിലും സുരക്ഷാ സാദ്ധ്യതകളുണ്ടെങ്കിലും പ്രായമായവരില്‍ രോഗം വളരെപ്പെട്ടെന്ന് പടര്‍ന്നുപിടിക്കുകയും അപകടാവസ്ഥയിലെത്തിക്കുകയും ചെയ്യുന്നതാണെന്നും യുകെ ആരോഗ്യ സംഘടനകള്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















