തിരുവനന്തപുരം: ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പെർസൺ ആയി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മനുഷ്യാവകാശ സങ്കല്പങ്ങൾക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളയാളാണ് ജസ്റ്റീസ് മണികുമാറെന്ന് അദ്ദേഹം പറഞ്ഞു.
മണികുമാറിന്റെ നിയമന തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങൾക്ക് വിരുദ്ധമെന്നും അദ്ദേഹം ആരോപിച്ചു.
https://www.youtube.com/watch?v=LEo86PnhFes
ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേർസൺ ആയി നിയമിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങൾക്ക് വിരുദ്ധമാണ്. മനുഷ്യാവകാശ സംരക്ഷണ നിയമം സെക്ഷൻ 4 അനുസരിച്ച് സർക്കാരിന്റെ ശുപാർശ സ്വീകരിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനുമല്ല. ശുപാർശ തള്ളുന്നത് ഗവർണറുടെ അധികാരപരിധിയിലുള്ള കാര്യവുമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















