ബെര്‍ലിന്‍: ജര്‍മനിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തി. ഡസല്‍ഡോര്‍ഫിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി 13,000 പേരെ ഒഴിപ്പിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഏഴാം തീയതി രാത്രിയാണ് ബോംബ് കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയത് സ്ഥിരീകരിച്ചതിന് പിന്നാലെ, രാത്രിതന്നെ അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു.
https://www.youtube.com/watch?v=LEo86PnhFes
പ്രദേശത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ബോംബിന് ഒരു ടണ്‍ ഭാരമുണ്ട് എന്നാണ് വിവരം. എത്ര സമയം കൊണ്ടാണ് ബോംബ് നിര്‍വീര്യമാക്കാന്‍ സാധിക്കുക എന്നത് വ്യക്തമല്ല.
രണ്ടാം ലോക യുദ്ധകാലത്ത് പ്രയോഗിച്ച നിരവധി ബോംബുകള്‍ ഇപ്പോളും ജര്‍മ്മനിയില്‍ പൊട്ടാതെ കിടക്കുന്നുണ്ട്. 2021ല്‍ മ്യൂണിക് റെയില്‍വെ സ്റ്റേഷന് സമീപം രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.
നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. 2017ല്‍ 1.4 ടണ്‍ ഭാരമുള്ള ബോംബ് ഫ്രങ്ക്ഫര്‍ടില്‍ കണ്ടെത്തിയിരുന്നു. ബോംബ് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി 65,000 പേരെയാണ് അന്ന് ഒഴിപ്പിച്ചത്.
സ്മിത്സോനിയന്‍ മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം യുഎസ്-ബ്രിട്ടിഷ് വ്യോമസേന 2.7 മില്യന്‍ ടണ്‍ ബോംബാണ് യൂറോപ്പില്‍ പ്രയോഗിച്ചത്. ഇതില്‍ പകുതിയും ജര്‍മനിയിലാണ് ഇട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















