പയ്യന്നൂർ (കണ്ണൂർ): രാമന്തളിയിൽ എട്ടിക്കുളത്ത് മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശിയായ കെ. അബ്ദുൽ റഷീദ് നാല്പത്താറാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടക്കുന്നത്. ചെറുതോണിയിൽ മീൻ പിടിക്കാനൻ പോയ മൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ മരണപ്പെട്ട റഷീദിന്റെ സഹോദരനും മറ്റൊരാളുമാണ് നീന്തി രക്ഷപ്പെട്ടത്. ഇവർ തന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. കടലിൽ തിരമാലകളിൽപ്പെട്ട റഷീദിനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പയ്യന്നൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
Also read: ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം