ഡല്‍ഹി: ഡല്‍ഹി എയിംസിലെ ഓര്‍ത്തോ വിഭാഗത്തില്‍ തീപിടിത്തം. ഇതേ തുടര്‍ന്ന് രണ്ടാംനിലയിലെ രോഗികളെ ഒഴിപ്പിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.54ഓടെയാണ് തീപിടിത്തമുണ്ടായതായി അഗ്‌നിശമന സേനയ്ക്ക് വിവരം ലഭിച്ചത്.
തുടര്‍ന്ന് അഗ്‌നിശമന സേനയുടെ പത്തോളം യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീയണച്ചു. അത്യാഹിത വിഭാഗത്തിന് സമീപമുള്ള എന്‍ഡോസ്‌കോപ്പി മുറിയിലാണ് തീ പടര്‍ന്നത്.
https://www.youtube.com/watch?v=LEo86PnhFes
എയിംസ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കനത്ത പുകയും തീജ്വാലകളും കാണപ്പെട്ടിരുന്നു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്നും പരിശോധന നടത്തുകയാണെന്നും അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
read more ഹൃദയാഘാതം: സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ
അതേസമയം, തീപിടിത്തത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗം അടച്ചിട്ടിരിക്കുകയാണ്. പരിശോധനക്ക് എത്തുന്ന രോഗികളോട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് പോകാന്‍ ഡല്‍ഹി എയിംസ് അധികൃതര്‍ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















