മണിപ്പൂർ കലാപ കേസിൽ ഇടപെട്ട് സുപ്രീം കോടതി. കേസ് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കും. സി ബി ഐയെ അന്വേഷണ ചുമതലയിൽനിന്ന് ഒഴിവാക്കില്ലെന്നും കോടതി. മേൽനോട്ടത്തിന് 3 മുൻ ജഡ്ജിമാർ ഉണ്ടാകും.

Also read: ജസ്റ്റിസ് മണികുമാറിൻ്റെ നിയമനം ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാരസ്മരണയെന്ന് രമേശ് ചെന്നിത്തല
അതിനിടെ മണിപ്പുരിൽ എൻ ബീരെൻ സിങ് സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ കുക്കിപീപ്പിൾ അലയൻസ് പിൻവലിച്ചു. സർക്കാരുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായി അറിയിച്ച് കെ പി എയുടെ രണ്ട് എം.എൽ.എമാർ മണിപ്പുർ ഗവർണർ അനുസൂയ ഉയികെയ്ക്ക് കത്തു നൽകി. സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിലാണ് പിന്തുണ പിൻവലിക്കുന്നതെന്ന് കെ.പി.എ.വ്യക്തമാക്കി. അതേ സമയം മണിപ്പൂരിൽ സംഘർഷങ്ങൾ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















